Kerala

റിപ്പബ്ലിക് ദിന പരേഡിൽ പ്രത്യേക അതിഥികളായി 22 കേരളീയരും

ജനുവരി 26 ന് ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട 10,000 പ്രത്യേക അതിഥികളിൽ കേരളത്തിൽ നിന്നുള്ള 22 പേരും. പാലക്കാട് നിന്നുള്ള തോൽപ്പാവകൂത്ത് കലാകാരൻ  രാമചന്ദ്ര പുലവർ (പത്മശ്രീ), കൊല്ലത്ത് നിന്നുള്ള വയക്കോൽ കൊണ്ട് ചിത്രം രചിക്കുന്ന ബി. രാധാകൃഷ്ണ പിള്ള, എറണാകുളത്ത് നിന്നുള്ള ശശിധരൻ പി.എ (ഇരുവരും ദേശീയ അവാർഡ് ജേതാക്കൾ) എന്നിവരാണ് ‘സ്വർണ്ണ ഭാരത’ത്തിന്റെ ശില്പികളിൽ പ്രമുഖർ.

സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്ത വിഭാഗങ്ങളുടെ പട്ടികയിൽ പ്രൈംമിനിസ്റ്റർ യശസ്വി പദ്ധതിയുടെ (PM YASASVI) കീഴിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 13 പേർ, തുണിത്തരങ്ങൾ (കരകൗശലം) വിഭാഗത്തിൽ 3 വക്തികൾ (ഒരു പത്മശ്രീ, രണ്ട് ദേശീയ അവാർഡ് ജേതാക്കൾ) കൂടാതെ വനിതാ ശിശു വികസന വിഭാഗത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 6 പേർ.

പരേഡിന് സാക്ഷ്യം വഹിക്കാൻ അഖിലേന്ത്യാ തലത്തിൽ ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികൾ ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരാണ്, വിവിധ മേഖലകളിലെ മികച്ച പ്രകടനം കാഴ്ചവച്ചവരും സർക്കാറിൻ്റെ പദ്ധതികൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയവരും ഇതിൽ ഉൾപ്പെടുന്നു.

റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് പുറമേ ഈ പ്രത്യേക അതിഥികൾ ദേശീയ യുദ്ധ സ്മാരകം, പി എം സംഗ്രഹാലയ, ഡൽഹിയിലെ മറ്റ് പ്രമുഖ സ്ഥലങ്ങൾ എന്നിവ സന്ദർശിക്കും കൂടാതെ ബന്ധപ്പെട്ട മന്ത്രിമാരുമായി സംവദിക്കാനുള്ള അവസരവും ഇവർക്ക് ലഭിക്കും.

CONTENT HIGH LIGHTS; 22 Keralites as special guests at the Republic Day Parade