Kerala

ഇലക്ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; ചാലക്കുടിയിൽ ഒരാൾക്ക് ദാരുണാന്ത്യം | electric scooter collided with a lorry

ചാലക്കുടി റെയിൽവേ സ്റ്റേഷന് മുൻവശത്ത് വെച്ചായിരുന്നു അപകടം

തൃശൂർ: ഇലക്ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പഴൂക്കര സ്വദേശി ജോർജ് (73)ആണ് മരിച്ചത്. ചാലക്കുടി റെയിൽവേ സ്റ്റേഷന് മുൻവശത്ത് വെച്ചായിരുന്നു 11 മണിയോടുകൂടി അപകടം.

ജോർജിനെ ഉടൻ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റൽ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.