Thiruvananthapuram

മൂന്നാമത് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; കെ രാധാകൃഷ്ണന്‍ എംപിയുടെ ഉയരാം ഒത്തുചേര്‍ന്ന് പ്രകാശിപ്പിച്ചു

കെ രാധാകൃഷ്ണന്‍ എംപി രചിച്ച ഉയരാം ഒത്തുചേര്‍ന്ന് എന്ന പുസ്തകം സ്പീക്കര്‍ എ എന്‍ ഷംസീര്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് നല്‍കി പ്രകാശനം ചെയ്തു.

ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അംഗീകരിച്ച വ്യക്തിത്വമാണ് കെ രാധാകൃഷ്ണന്റേതെന്നും നവോത്ഥാന കേരളത്തെപറ്റി അറിവ് നല്‍കുന്ന പുസ്തകമാണ് പ്രകാശിപ്പിക്കപ്പെട്ടതെന്നും സ്പീക്കര്‍ പറഞ്ഞു. കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലുകളെയും സാമൂഹിക നീതിക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളെയും പരിചയപ്പെടുത്തുന്ന പുസ്തകം ചരിത്രപഠനത്തിന് സഹായകമാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പി ആര്‍ രാജീവ്, അനീസ ഇഖ്ബാല്‍, രാജേഷ് ചിറക്കാട് എന്നിവര്‍ സംസാരിച്ചു. ടുഡേ ബുക്സ് ആണ് പ്രസാധകര്‍.

Latest News