സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിൽ നിന്ന് 21 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റിലായിരുന്നു സംഭവം. കണ്ണൂർ ചേലോറ സ്വദേശി റഹീസിനെയാണ് എക്സൈസുകാർ അറസ്റ്റ് ചെയ്തത്. ബംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് വരിയായിരുന്ന ബസിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വാഹനം എക്സൈസ് ചെക്ക് പോസ്റ്റിൽ നിർത്തിയ ശേഷം അധികൃതർ പരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ വിശദമായി പരിശോധിച്ചത്. എംഡിഎംഎ കടത്തുകയാണെന്ന് ബോധ്യപ്പെട്ടതോടെ അറസ്റ്റ് ചെയ്തു. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രജിത്ത് സിയും സംഘവും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയത്.
STORY HIGHLIGHT: suspicion on a passenger