കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്. മകരവിളക്കിന്റെ പ്രധാന ദിവസമായ 11 മുതൽ 14 വരെ കാനനപാത വഴിയുള്ള യാത്രാ നിയന്ത്രണങ്ങളിൽ വെർച്വൽ ക്യു ബുക്ക് ചെയ്തവർക്ക് ഈ ഇളവ് അനുവദിക്കും. സ്പോട്ട് ബുക്കിങ് ഇനിയുള്ള ദിവസങ്ങളിൽ നിലയ്ക്കലിൽ മാത്രമായിരിക്കും ലഭ്യമാകുക.
വെർച്വൽ ക്യു ബുക്ക് ചെയ്യാത്ത ഭക്തർക്ക് ഇളവ് അനുവദിക്കില്ല. എരുമേലി മുക്കുഴി കാനനപാതയിലൂടെ വെർച്വൽ ക്യു വഴി ഇതിനകം ബുക്ക് ചെയ്ത തീർഥാടകരെ കടത്തിവിടും.
STORY HIGHLIGHT : sabarimala makaravilakku