ഗാസയില്‍നിന്ന് ഈ ആഴ്ചയാദ്യം കണ്ടെത്തിയ മൃതദേഹങ്ങളിലൊന്ന് ഹമാസ് ബന്ദിയാക്കിയ 23-കാരന്‍ ഹംസ അല്‍ സയദ്നിയുടേതെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ സൈന്യം. ജനുവരി എട്ടാം തീയതിയാണ് ഗാസയില്‍നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. യൂസഫിന്റെ മൃതദേഹം, കണ്ടെത്തിയ ഉടന്‍ തന്നെ തിരിച്ചറിഞ്ഞുവെങ്കിലും ഹംസയുടേത് വെള്ളിയാഴ്ചയാണ് തിരിച്ചറിഞ്ഞത്. യൂസഫ് അല്‍ സയാദ്നിയുടെ മകനാണ് ഹംസ.
2023 ഒക്ടോബറില്‍ ഇസ്രയേലിന് നേര്‍ക്ക് നടത്തിയ മിന്നലാക്രമണവേളയിലാണ് യൂസഫും ഹംസയും ഉള്‍പ്പെടെ 250-ഓളംപേരെ ഹമാസ് ബന്ദികളാക്കിയത്. തെക്കന്‍ ഗാസയിലെ ഭൂഗര്‍ഭ ടണലില്‍നിന്നാണ് ഇസ്രയേല്‍ സൈന്യം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യൂസഫിന്റെയും ഹംസയുടെയും മരണകാരണത്തെ കുറിച്ചും ഇസ്രയേല്‍ സൈന്യം അന്വേഷിക്കുന്നുണ്ട്.
STORY HIGHLIGHT: israel army identifies body recovered from gaza