Kerala

തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്ന് പി.വി അന്‍വർ; അംഗത്വം നല്‍കി അഭിഷേക് ബാനര്‍ജി – p v anvar joined trinamool congress

പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിനെ അംഗത്വം നൽകി സ്വീകരിച്ചത്. അൻവറിന്‍റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തു.

പാർട്ടിയിൽ സംസ്ഥാന കോ-ഓർഡിനേറ്റർ സ്ഥാനമാണ് അൻവറിന് ലഭിച്ചിരിക്കുന്നത്. കേരളത്തിലെ സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച അൻവർ യുഡിഎഫിലേക്കു പോകുന്നെന്ന തരത്തിൽ ചർച്ചകളും കൂടിക്കാഴ്ചകളും പുരോഗമിക്കെയാണ് അപ്രതീക്ഷിതമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമായത്.

STORY HIGHLIGHT: p v anvar joined trinamool congress