Kerala

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് – ksrtc bus accident

കൊല്ലം മിയണൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രം വിട്ട് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലത്ത് നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. യാത്രയ്ക്കിടെ റോഡിന്റെ വളവിലെത്തിയപ്പോള്‍ ആക്സില്‍ ഒടിഞ്ഞ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

നാട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് ബസിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. പരിക്കേറ്റവരെ മിയണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റി.

STORY HIGHLIGHT: ksrtc bus accident