സാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് ഇരുട്ടടിയായി സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുവാൻ ഇന്ത്യൻ റെയിൽവേ. കേരളത്തിലൂടെ സർവീസ് നടത്തുന്ന രാത്രികാല ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടാനാണ് റെയിൽവേ തീരുമാനമെടുത്തിരിക്കുന്നത്. ഈ മാസം അവസാനത്തോടെ തിരഞ്ഞെടു രാത്രികാല ട്രെയിനുകളില് സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കും.തിരുവനന്തപുരം – മധുര അമൃത എക്‌സ്‌പ്രസ്, കൊച്ചുവേളി-നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസ്, എറണാകുളം-വേളാങ്കണ്ണി എക്‌സ്‌പ്രസ്, പുതുച്ചേരി- മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്, തുടങ്ങി നിരവധി ആളുകൾ ദിനംപ്രതി ആശ്രയിക്കുന്ന ട്രെയിനുകളിലാണ് സ്ലീപ്പർ കോച്ചുകൾ കുറയ്ക്കുന്നത്.
മധുര-തിരുവനന്തപുരം അമൃത എക്‌സ്‌പ്രസിൽ (16344) ജനുവരി 20നും തിരുവനന്തപുരം – മധുര അമൃത എക്‌സ്‌പ്രസിനും (16343) ന് ജനുവരി 21 നും സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയും, നിലവിൽ 14 കോച്ചുകളുള്ളതിൽ നിന്ന് 1 കുറച്ച് 13 കോച്ചുകളാവും ഇനിമുതല്‍ ഉണ്ടാവുക.നിലമ്പൂർ റോഡ്- കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസ് ൃ(16350) ജനുവരി 19നും കൊച്ചുവേളി- നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസിന് (16349) ജനുവരി 20 നും രണ്ട് സ്ലീപ്പർ കോച്ച് കുറയും. ഇതോടെ എട്ടു സ്ലീപ്പർ കോച്ചുകളുണ്ടായിരുന്നത് ആറായി കുറയും.ഏറനാട് എക്സ്പ്രസ് വൈകും, കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ ഭാഗികമായി റദ്ദാക്കും, ട്രെയിൻ സർവീസിലെ പ്രധാന മാറ്റങ്ങൾഏറനാട് എക്സ്പ്രസ് വൈകും, കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ ഭാഗികമായി റദ്ദാക്കും.
വേളാങ്കണ്ണി-എറണാകുളം എക്‌സ്‌പ്രസിന് (16362) ജനുവരി 18നും എറണാകുളം – വേളാങ്കണ്ണി എക്‌സ്‌പ്രസിന് (16361) ജനുവരി 19 നും കോച്ചുകൾ കുറയും. ഇതോടെ 9 സ്ലീപ്പർ കോച്ചുകൾ എട്ടാകും.ഏറനാട് എക്സ്പ്രസ് വൈകും, കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ ഭാഗികമായി റദ്ദാക്കും.മംഗളൂരു സെൻട്രൽ-പുതുച്ചേരി എക്‌സ്‌പ്രസിന് (16856) ജനുവരി 16നും പുതുച്ചേരി – മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ് ജനുവരി 17 നും ഓരോ കോച്ചുകൾ കുറയും. ഒൻപതു കോച്ചുകളുള്ളത് പുതിയ മാറ്റത്തോടെ എട്ടാകും.പത്തു കോച്ചുകൾ ഉള്ള മംഗളൂരു സെൻട്രൽ- പുതുച്ചേരി എക്‌സ്‌പ്രസിന് ( 16858) ജനുവരി 18നും പുതുച്ചേരി- മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസിന് (16857) ജനുവരി 19നും ഓരോ സ്ലീപ്പർ കോച്ച് കുറഞ്ഞ് ഒൻപതാകും.2023 ലും നേരത്തെ കേരളത്തിലൂടെ സർവീസ് നടത്തുന്ന രാത്രികാല ട്രെയിനുകളില് റെയിൽവേ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ചിരുന്നു. സ്ലീപ്പർ കോച്ചുകൾ കുറച്ച് എസി ത്രീ ടയർ കോച്ച് ഘടിപ്പിക്കുകയാണ് റെയിൽവേ ചെയ്തത്.
STORY HIGHLIGHTS : railway-to-reduce-sleeper-coaches-in-night-train-in-kerala-complete-list-inside