ഇനി നല്ല ഫ്രെഷ് മീൻ കിട്ടിയാൽ വെറൈറ്റി കറി ട്രൈ ചെയ്യൂ.
ചേരുവകൾ
മീൻ- 1 കിലോ
പച്ചതക്കാളി- 2 എണ്ണം
ഇഞ്ചി- ആവശ്യത്തിന്
ചുവന്നുള്ളി- 3
പച്ചമുളക്- 6
കറിവേപ്പില- ആവശ്യത്തിന്
തേങ്ങ- ആവശ്യത്തിന്
മല്ലിപ്പൊടി- 1 ടേബിൾസ്പൂൺ
മുളകുപൊടി- 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- 1/4 ടേബിൾസ്പൂൺ
ഉലുവപ്പൊടി- 1/4 ടീസ്പൂൺ
വെളിച്ചെണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇഞ്ചി, ചുവന്നുള്ളി, രണ്ട് പച്ചമുളക്, കറിവേപ്പില ഒരു തണ്ട്, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, ഒപ്പം ചിരകിയ തേങ്ങയും ചേർത്ത് അരയ്ക്കാം.
ആവശ്യത്തിന് വെള്ളവും ഇതിലേയ്ക്ക് ഒഴിക്കാം.
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് മീൻ കഷ്ണങ്ങൾ അതിലേയ്ക്കു മാറ്റാം.
അരപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കാം.
ആവശ്യത്തിന് വെള്ളവും ഒഴിക്കാം.
കറി തിളയ്ക്കുമ്പോൾ പച്ചതക്കാളി ചെറിയ കഷ്ണങ്ങളാക്കിയതും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് അടച്ചു വയ്ക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കുക.
കറി കുറുകി വരുമ്പോൾ അൽപം വെളിച്ചെണ്ണ ഒഴിച്ച് അടുപ്പണയ്ക്കാം. ശേഷം ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
content highlight: tomato-fish-curry-easy-recipe