Recipe

ചോറിനും ചപ്പാത്തിയ്ക്കുമൊപ്പം സ്വാദോടെ കൂട്ടാം ഞണ്ട് കറി | crab-roast

ചോറിനും ചപ്പാത്തിയ്ക്കുമൊപ്പം സ്വാദോടെ കൂട്ടാം ഞണ്ട് കറി. കറി ഇഷ്ടമില്ലാത്തവർക്ക് റോസ്റ്റ് ചെയ്തും ഉപയോഗിക്കാം.

ചേരുവകൾ 

1. ഞണ്ട് – 1 കിലോഗ്രാം
2. വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
3. പെരുംജീരകം – 1 ടീസ്പൂൺ
4. നല്ല ജീരകം- 1 ടീസ്പൂൺ
5. കുരുമുളക് – 1 ടേബിൾസ്പൂൺ
6. പച്ചമുളക് – 2 എണ്ണം
7. ഇടത്തരം സവാള – 1 ( അരിഞ്ഞത് )
8. ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടേബിൾസ്പൂൺ
9. വലിയ തക്കാളി – 1 ( അരിഞ്ഞത് )
10. കാശ്മീരി മുളകുപൊടി – ഒന്നര ടീസ്പൂൺ
11. മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
12. മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
13. ചിരവിയ തേങ്ങാ – അര കപ്പ്
14. അണ്ടിപ്പരിപ്പ് – 3-4

താളിക്കാൻ ആവശ്യമുള്ള ചേരുവകൾ

1. വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
2. കടുക് – 1 ടീസ്പൂൺ
3. വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
4. ചെറിയ ഉള്ളി അരിഞ്ഞത് – 2 ടേബിൾസ്പൂൺ
5. കറിവേപ്പില – ഒരുപിടി

തയാറാക്കുന്ന വിധം 

• ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച്  പെരുംജീരകം, നല്ല ജീരകം,  കുരുമുളക്  എന്നിവ ഇട്ട് വഴറ്റുക. അതിനു ശേഷം സവാള അരിഞ്ഞതും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളിയും കൂടി എണ്ണ തെളിയുന്നതു വരെ വഴറ്റുക. എണ്ണ തെളിഞ്ഞാൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർത്ത് നന്നായി വഴറ്റുക. അവസാനം തേങ്ങ ചിരവിയതും കൂടി ഇട്ട് കുറച്ചു സമയം കൂടി വഴറ്റി തീ ഓഫ് ചെയ്യുക. ചൂടാറുമ്പോൾ അണ്ടിപ്പരിപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരയ്ക്കുക.

• അരച്ച മിശ്രിതം ഒരു ചട്ടിയിലേക്കു ഒഴിക്കുക. കുറച്ചു വെള്ളം കൂടി ഒഴിച്ച് ഇത് തിളക്കുമ്പോൾ വൃത്തിയാക്കിയ ഞണ്ട് ഇട്ട് നല്ലതുപോലെ തിളപ്പിച്ച് വെന്ത ശേഷം വാങ്ങി വയ്ക്കുക.

• ഇനി ഇതിലേക്ക് താളിക്കാനായി ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇടുക. കടുക് പൊട്ടിക്കഴിഞ്ഞാൽ അരിഞ്ഞു വച്ച വെളുത്തുള്ളിയും ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ടു നല്ലതുപോലെ വഴറ്റി കറിയിലേക്കു ഇട്ട് കൊടുക്കുക. സ്വാദിഷ്ടമായ ഞണ്ട് കറി തയാർ .

content highlight: crab-roast