പാസ്‌പോര്‍ട്ട് സൂചിക ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി തിരഞ്ഞെടുത്തിരിക്കുന്നത് സിങ്കപ്പുര്‍ പാസ്‌പോര്‍ട്ടിനെയാണ്. മുന്‍കൂര്‍ വിസയില്ലാതെ ഏറ്റവുമധികം രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ കഴിയുന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ടിന്റെ കരുത്തളക്കുന്നത്. സിങ്കപ്പുര്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 195 രാജ്യങ്ങളിലാണ് വിസയില്ലാതെ പ്രവേശിക്കാന്‍ സാധിക്കുക. ജപ്പാനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ജപ്പാന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 193 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാം.
ഫിന്‍ലന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനം ഫ്രാന്‍സും ജര്‍മ്മനിയും ചേര്‍ന്ന് പങ്കിട്ടു. ആദ്യ പത്ത് സ്ഥാനങ്ങളില്‍ കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. ഇവയ്ക്ക് പുറമെ കാനഡയും യു.എസ്.എയും യു.എ.ഇയും ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. പട്ടികയില്‍ 85ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് പടി പുറകിലായാണ് ഇത്തവണ ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. 2021 ന് ശേഷം ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ഏറ്റവും മോശം പ്രകടനമാണിത്. 2021 ല്‍ ഇന്ത്യ 90ാം സ്ഥാനത്തായിരുന്നു. 2006ല്‍ 71ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
പട്ടികയില്‍ 106ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്റേതാണ് ഈ വര്‍ഷവും ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്. 26 രാജ്യങ്ങളില്‍ മാത്രമാണ് അഫ്ഗാന്‍ പാസ്‌പോര്‍ട്ടില്‍ വിസയില്ലാതെ പ്രവേശിക്കാനാവുക. സിറിയയും ഇറാഖുമാണ് അഫ്ഗാന്റെ തൊട്ട് മുന്നിലുള്ളത്. രാജ്യങ്ങളുടെ രാഷ്ട്രീയ സുസ്ഥിരത, സംഘര്‍ഷങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍, സര്‍ക്കാരുകളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം വിലയിരുത്തിയാണ് വിസ രഹിത പ്രവേശനം അനുവദിക്കുക.
STORY HIGHLIGHTS: list-of-strongest-passports-globally