എളുപ്പത്തിൽ സ്വാദോടെ കഴിക്കാൻ ഒരു ചായക്കടി.. പത്തു മിനിറ്റു മാത്രം മതി ഇതു തയാറാക്കാൻ.
ചേരുവകൾ
മൈദ – 1 കപ്പ്
അരിപ്പൊടി – 1/2 കപ്പ്
പുളിയില്ലാത്ത തൈര് – 1/2 കപ്പ്
പഞ്ചസാര – 1/2 ടീസ്പൂൺ
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – 2 ടേബിൾസ്പൂൺ
മല്ലിയില – 1/4 കപ്പ്
തേങ്ങാക്കൊത്ത് – 1/4 കപ്പ്
ഉള്ളി – 1/2 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് – 1/2 കപ്പ്
ചതച്ച മുളക് – 1 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
ബേക്കിങ് സോഡ – 1/8 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മൈദയും അരിപ്പൊടിയും തൈരും ഉപ്പും പഞ്ചസാരയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശ മാവിനെക്കാൾ കുറച്ച് കട്ടിയിൽ യോജിപ്പിച്ചു 10 മിനിറ്റ് അടച്ചു വയ്ക്കുക. ശേഷം ഉള്ളിയും മറ്റു ചേരുവകളും ചേർത്ത് ഇളക്കി 5 മിനിറ്റ് അടച്ചു വയ്ക്കുക.
5 മിനിറ്റിനു ശേഷം ബേക്കിങ് സോഡ കൂടി ചേർത്തിളക്കുക. എണ്ണ ചൂടായ ശേഷം ചെറിയ ബോളുകളാക്കി മിതമായ ചൂടിൽ വറുത്തെടുക്കാം.
content highlight: tea-time-snack