റവ പായസം തന്നെ ട്രൈ ചെയ്യൂ. വറുത്തെടുത്ത റവയിൽ പാൽ ചേർത്ത്, കുറുക്കി എടുക്കുന്ന താമസം മാത്രമേ ഉള്ളൂ.
ചേരുവകൾ
റവ- 1 കപ്പ്
പാൽ- 5 കപ്പ്
പഞ്ചസാര- 1 1/4 കപ്പ്
കശുവണ്ടി- 8
ബദാം- 8
ഏലയ്ക്ക- 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി ഒരു കപ്പ് റവ വറുക്കുക.
അതിലേക്ക് ഒരു കപ്പ് പാൽ ചേർത്തിളക്കുക.
റവ നന്നായി വെന്തതിനു ശേഷം ബാക്കി വന്ന പാൽ കൂടി ചേർത്തിളക്കി യോജിപ്പിക്കുക.
ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ച് ബദാം തൊലി കളഞ്ഞ് അൽപ്പം പാൽ ചേർത്ത് അരച്ചെടുക്കുക.
പായസത്തിൽ ഇത് ചേർത്തിളക്കി തിളപ്പിക്കുക.
അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും, നെയ്യിൽ വറുത്തെടുത്ത കശുവണ്ടി, ബദാം എന്നിവയും ചേർത്ത് അടുപ്പിൽ നിന്നും മാറ്റി ചൂടോടെ കഴിക്കൂ.
content highlight: rava-payasam-instant-recipe