വീട്ടിൽ അൽപ്പം മലരുണ്ടെങ്കിൽ കടയിൽ കിട്ടുന്നതിലും രുചിയിൽ മസാല പൂരി വറുത്തെടുക്കാം. സൂക്ഷിച്ചു വച്ചാൽ ദിവസവും വൈകിട്ട് ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന കിടിലൻ പലഹാരമാണിത്.
ചേരുവകൾ
കടലപരിപ്പ്
എണ്ണ
പച്ചമുളക്
സവാള
മല്ലിയില
കാശ്മീരിമുളകുപൊടി
ഉപ്പ്
നാരങ്ങ
മലർ
തയ്യാറാക്കുന്ന വിധം
- കടലപരിപ്പ് പൊടിച്ചെടുക്കുക.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് 2 ടേബിൾസ്പൂൺ എണ്ണ ചേർത്ത് പച്ചമുളക് വറുത്ത് മാറ്റുക
- അതേ എണ്ണയിൽ സവാള ചെറുതായി അരിഞ്ഞത്, മല്ലിയില എന്നിവ ചേർത്ത് വറുക്കുക.
- ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ നീര് ചേർത്തിളക്കി യോജിപ്പിക്കുക.
- അര ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക.
- ഇടത്തരം തീയിൽ ആവശ്യത്തിന് മലർ ചേർത്ത്, ഒപ്പം കടല പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കുക.
- അടുപ്പണച്ച് മുകളിൽ പച്ചമുളക് വറുത്തത്, സവാള ചെറുതായി അരിഞ്ഞതും, മല്ലിയിലയും ചേർത്ത് കഴിച്ചു നോക്കൂ.
content highlight: masala-puri-snack-recipe