വെറ്റില രസം കുടിച്ചിട്ടുണ്ടോ?. സ്ഥിരം രസ കൂട്ടുകളിൽ അൽപ്പം മാറ്റം വരുത്താം.
ചേരുവകൾ
വെറ്റില
കുരുമുളക്
ജീരകം
വെളുത്തുള്ളി
മല്ലിയില
മഞ്ഞൾപ്പൊടി
തക്കാളി
ഉപ്പ്
നെയ്യ്
കടുക്
വറ്റൽമുളക്
തയ്യാറാക്കുന്ന വിധം
വെറ്റില, മല്ലിയില എന്നിവ അരച്ചെടുക്കുക.
അതിലേയ്ക്ക് കുരുമുളകും, ജീരകവും, വെളുത്തുള്ളിയും അരച്ചതു ചേർത്തിളക്കുക.
അതിലേയ്ക്ക് തക്കാളി ചേർത്ത് ഇളക്കി യോജിപ്പിക്കുക. കുറച്ച് വെള്ളം കൂടി ചേർത്ത് അടുപ്പിൽ വെച്ച് തിളപ്പിക്കുക.
എരിവിനനുസരിച്ച് മുളകുപൊടി, അൽപ്പം മഞ്ഞൾപ്പൊടി എന്നിവ ചേർത്തിളക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ഒഴിച്ചു ചൂടാക്കി കടുക് ചേർത്ത് പൊട്ടിക്കുക.
അതിലേയക്ക് വറ്റൽമുളകും, കറിവേപ്പിലയും ചേർത്ത് വറുക്കുക.
തിളച്ചു വരുന്ന രസത്തിലേയ്ക്ക് അതു ചേർത്തിളക്കി അടുപ്പണയ്ക്കാം
content highlight: vettila-rasam-betel-leaf-rasam-recipe