കേരളത്തിന് അഭിമാനമായി രണ്ടു ബീച്ചുകൾക്ക് ഇൻ്റർനാഷണൽ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചു. ഇത് പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന മാതൃകകള്‍ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയാണ്. അതുല്യമായ ഈ അംഗീകാരം ലഭിച്ചത് കോഴിക്കോട് കാപ്പാട് ബീച്ചിനും, കണ്ണൂര്‍ ചാല്‍ ബീച്ചിനുമാണ്.
ഈ അംഗീകാരത്തിന് അർഹതയുള്ളത് പരിസ്ഥിതി സംരക്ഷണം, സുരക്ഷ, സുസ്ഥിരത എന്നിവയില്‍ വിട്ടുവീഴ്ച്ച വരുത്താതെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബീച്ചുകള്‍, ബോട്ടിംഗ് ഓപ്പറേറ്റര്‍മാര്‍, മെറീനകള്‍ എന്നിവയ്ക്കാണ്.ഈ അന്താരാഷ്ട്ര അംഗീകാരം നൽകുന്നത് ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്‍റല്‍ എഡ്യൂക്കേഷനാണ്.
STORY HIGHLIGHTS : International Blue Flag certification for 2 beaches in Kerala