Kerala

നഗ്നചിത്രം‌ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി; യുവാവ്‌ അറസ്റ്റിൽ

നെടുങ്കണ്ടം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കോട്ടയം തലനാട് പുതുപ്പള്ളിമറ്റം പി.ടി.സഞ്ജുവിനെ (30) നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. എസ്എച്ച്ഒ ജെർലിൻ വി.സ്കറിയയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതി റിമാൻഡ് ചെയ്തു.