India

പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു

ചണ്ഡീഗഡ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ. ലുധിയാന വെസ്റ്റ് എംഎൽഎ ഗുർപ്രീത് ഗോഗി ബസ്സി ഗോഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് എം.എല്‍.എയ്ക്ക് വെടിയേറ്റത്. സംഭവമുണ്ടായ ഉടന്‍ വീട്ടുകാര്‍ ഇദ്ദേഹത്തെ മണിയോടെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഗുര്‍പ്രീത് ഗോഗി ബാസി സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. എം.എല്‍.എയുടെ മരണം ആം ആദ്മി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ശരണ്‍പാല്‍ സിങ്ങും പോലീസ് കമ്മീഷണര്‍ കുല്‍ദീപ് സിങ് ചാഹലും സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ. പോലീസ് അന്വേഷണം ആരംഭിച്ചു.

2022ലാണ് ഗോഗി എഎപിയിൽ ചേർന്നത്. ലുധിയാന (വെസ്റ്റ്) നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഗോഗി രണ്ട് തവണ എംഎൽഎയായ ഭരത് ഭൂഷൺ ആഷുവിനെ പരാജയപ്പെടുത്തിയിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ സുഖ്‌ചെയിൻ കൗർ ഗോഗിയും മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി ഇന്ദർജിത് സിംഗ് ഇൻഡിയോട് പരാജയപ്പെട്ടു.