ബെംഗളൂരു: തോക്ക് ഉപയോഗിക്കാൻ യുവാക്കൾക്ക് പരിശീലനം നൽകിയതിന് 12 ശ്രീരാമസേന നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം നടന്ന സഹവാസ ക്യാംപിൽ ആയുധ പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസിന് പരാതി ലഭിച്ചിരുന്നു. ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗണ്ണുകളാണു ഉപയോഗിച്ചതെന്ന് ശ്രീരാമസേന സേന തലവൻ പ്രമോദ് മുത്തലിക് പറഞ്ഞു.