എന്നും ഒരേ രീതിയില്‍ ചപ്പാത്തിയുണ്ടാക്കി മടുത്തോ? എങ്കില്‍ ഇന്നൊരു ചപ്പാത്തി ഉണ്ടാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ബീറ്റ്റൂട്ട് ചപ്പാത്തി റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ബീറ്റ്റൂട്ട് നുറുക്കിയത്- ഒന്ന്
- വെള്ളം- അരക്കപ്പ്
- ഗോതമ്പുമാവ്- രണ്ടുകപ്പ്
- ബട്ടര്‍- ഒരുടീസ്പൂണ്‍
- ഉപ്പ്- ഒരുടീസ്പൂണ്‍
- കുരുമുളകുപൊടി- ഒരുടീസ്പൂണ്‍
- എണ്ണ- ഒരുടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തൊലികളഞ്ഞ് ബീറ്റ്റൂട്ട് നുറുക്കണം, അതിലേക്ക് അരകപ്പ് വെള്ളമൊഴിച്ച് അരയ്ക്കുക. ഒരു ബൗളില്‍ ഗോതമ്പുമാവിട്ട് ഉപ്പ്, കുരുമുളകുപൊടി, ബട്ടര്‍, ബീറ്റ്റൂട്ട് അരച്ചത് എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. ഒരുമണിക്കൂര്‍ മാവ് മാറ്റിവെക്കണം. എന്നിട്ട് ഉരുട്ടി ചപ്പാത്തി ചുട്ടെടുക്കാം.