Food

ഇന്നൊരു വെറൈറ്റി ചപ്പാത്തി ആയാലോ? നല്ല ചുവന്ന ബീറ്റ്‌റൂട്ട് ചപ്പാത്തി

എന്നും ഒരേ രീതിയില്‍ ചപ്പാത്തിയുണ്ടാക്കി മടുത്തോ? എങ്കില്‍ ഇന്നൊരു ചപ്പാത്തി ഉണ്ടാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ബീറ്റ്റൂട്ട് ചപ്പാത്തി റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ബീറ്റ്റൂട്ട് നുറുക്കിയത്- ഒന്ന്
  • വെള്ളം- അരക്കപ്പ്
  • ഗോതമ്പുമാവ്- രണ്ടുകപ്പ്
  • ബട്ടര്‍- ഒരുടീസ്പൂണ്‍
  • ഉപ്പ്- ഒരുടീസ്പൂണ്‍
  • കുരുമുളകുപൊടി- ഒരുടീസ്പൂണ്‍
  • എണ്ണ- ഒരുടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

തൊലികളഞ്ഞ് ബീറ്റ്റൂട്ട് നുറുക്കണം, അതിലേക്ക് അരകപ്പ് വെള്ളമൊഴിച്ച് അരയ്ക്കുക. ഒരു ബൗളില്‍ ഗോതമ്പുമാവിട്ട് ഉപ്പ്, കുരുമുളകുപൊടി, ബട്ടര്‍, ബീറ്റ്റൂട്ട് അരച്ചത് എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. ഒരുമണിക്കൂര്‍ മാവ് മാറ്റിവെക്കണം. എന്നിട്ട് ഉരുട്ടി ചപ്പാത്തി ചുട്ടെടുക്കാം.