ഇനി റോയൽ ഫലൂദ കഴിക്കാൻ പുറത്തുപോകേണ്ട, കിടിലൻ സ്വാദിൽ നമുക്ക് ഇത് വീട്ടിൽ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പഞ്ചസാര വെള്ളം ചേർത്തു തിളപ്പിച്ച് ഉരുകുമ്പോൾ ഏതാനും തുള്ളി നാരങ്ങാനീരു ചേർത്തിളക്കി വാങ്ങി ചൂടാറാൻ വയ്ക്കുക. ഈ സിറപ്പ് ഫ്രൂട്സിൽ ചേർത്തിളക്കി ഫ്രിജിൽ വയ്ക്കുക. ഫലൂഡ സേവ്/വെർമിസെല്ലി വെള്ളം ചേർത്തു വേവിച്ചൂറ്റി വയ്ക്കണം. പാൽ തിളപ്പിച്ച് പകുതിയായി വറ്റിച്ച ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങി വയ്ക്കുക. ബേസിൽ സീഡ്സ് ഒരു ബൗള്‍ വെള്ളത്തിൽ കുതിർത്തു വീർത്തു വരുമ്പോൾ ഊറ്റി മാറ്റി വയ്ക്കുക.
ഫലൂഡ സെറ്റ് ചെയ്യാൻ ആദ്യം റോസ് സിറപ്പ് അല്‍പം ഒഴിച്ച ശേഷം സേവും പാല്‍മിശ്രിതവും യോജിപ്പിച്ചതു നിരത്തി, മുകളിൽ ഫ്രൂട്സ്, ബേസിൽ സീഡ്സ്, നട്സ് ഐസ്ക്രീം, റോസ് സിറപ്പ്, എന്നിവ നിരത്തുക. ഇതിനു മുകളിൽ സ്ട്രോബെറി ക്രഷ് നിരത്തിയ ശേഷം വീണ്ടും ഇതേ പോലെ ലെയർ ചെയ്യണം. മുകളിൽ ഐസ്ക്രീം വച്ച് ടൂട്ടിഫ്രൂട്ടിയും നട്‌സും കോൺഫ്ളേക്സും വിതറി ചെറി വച്ച് അലങ്കരിച്ച് ഉടൻ വിളമ്പണം.