വീക്കെൻഡ് ഒക്കെയല്ലേ, സ്പെഷ്യലായി എന്തെങ്കിലും ഉണ്ടാക്കാൻ നോക്കുകയാണോ? എങ്കിൽ ഈ മട്ടൻ മസാല തയ്യാറാക്കിക്കോളു.
ആവശ്യമായ ചേരുവകൾ
- 1.ആട്ടിറച്ചി – ഒരു കിലോ
- 2.സവാള – 400 ഗ്രാം, നീളത്തിൽ കനം കുറച്ചരിഞ്ഞത്
- തക്കാളി – മൂന്നു–നാല്, അരിഞ്ഞത്
- കാശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
- മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
- ഉപ്പ് – പാകത്തിന്
- ഇഞ്ചി അരച്ചത് – ഒരു വലിയ സ്പൂൺ
- വെളുത്തുള്ളി അരച്ചത് – ഒരു വലിയ സ്പൂൺ
- മല്ലിയില അരിഞ്ഞത് – 50 ഗ്രാം
- 3.വെളിച്ചെണ്ണ – അരക്കപ്പ്
- 4.മല്ലിയില – 50 ഗ്രാം, അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
ആട്ടിറച്ചി കഴുകി വൃത്തിയാക്കി, 20 കഷണങ്ങളാക്കി വയ്ക്കണം. ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചശേഷം കുക്കറിലാക്കി വേവിച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി, വെന്ത ഇറച്ചി ചേർത്തു 15 മിനിറ്റ് വഴറ്റി ബാക്കി മല്ലിയില മുകളിൽ വിതറി, നല്ല ബ്രൗൺ നിറമാകുമ്പോൾ വാങ്ങി ചൂടോടെ ഉപയോഗിക്കാം.