Food

മലബാർ സ്പെഷ്യലായ കോഴിക്കഞ്ഞി കഴിച്ചിട്ടുണ്ടോ?

മലബാര്‍ സ്പെഷല്‍ വിഭവമായ കോഴിക്കഞ്ഞി കഴിച്ചിട്ടുണ്ടോ? നല്ല ഉഗ്രൻ സ്വാദുള്ള ഒരു വിഭവമാണിത്. എല്ലില്ലാത്ത ചിക്കനും പൊന്നിയരിയും ചേര്‍ത്ത് തയാറാക്കുന്ന ഒരു കിടിലൻ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • 1. പൊന്നി അരി – ഒരു കപ്പ്
  • സവാള – ഒന്ന്, അരിഞ്ഞത്
  • ഇഞ്ചി – ഒരു ചെറിയ കഷണം, അരിഞ്ഞത്
  • വെളുത്തുള്ളി – രണ്ട് അല്ലി, അരിഞ്ഞത്
  • ചിക്കൻ എല്ലില്ലാതെ – 300 ഗ്രാം
  • തക്കാളി – ഒന്ന്, അരിഞ്ഞത്
  • ചുവന്നുള്ളി – നാല്
  • 2. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
  • മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
  • മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
  • പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ
  • ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
  • കറിവേപ്പില – ഒരു വലിയ സ്പൂൺ
  • ഉലുവ – കാൽ ചെറിയ സ്പൂൺ
  • കുരുമുളക് – കാൽ ചെറിയ സ്പൂൺ
  • 3. തേങ്ങാപ്പാൽ – ഒരു കപ്പ്
  • ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവ കുക്കറിലാക്കി അൽപം വെള്ളം ചേർത്ത് അടുപ്പത്തു വയ്ക്കുക. നന്നായി തിളയ്ക്കുമ്പോൾ രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവു ചേർത്തു കുക്കര്‍ അടച്ചു നന്നായി വേവിച്ചെടുക്കണം. ചിക്കൻ നന്നായി വെന്ത ശേഷം തീ അണയ്ക്കുക. പ്രഷർ പോയ ശേഷം കുക്കർ തുറന്ന് തേങ്ങാപ്പാലും ഉപ്പും ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.