രുചികരമായ ഒരു ചിക്കൻ റെസിപ്പി നോക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഡ്രൈ റെഡ് ചില്ലി ചിക്കന്‍. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കുക. ഇഞ്ചി (1 ഇഞ്ച് കഷണം), വെളുത്തുള്ളി (5 അല്ലി), കറിവേപ്പില (1 ഇതള്‍ ), നാരങ്ങാനീര്, ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ അരച്ചെടുക്കുക. അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി 1/2 മണിക്കൂര്‍ വയ്ക്കുക. ബാക്കിയുള്ള ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക. കടലമാവ് / കോണ്‍ഫ്ളോര്‍ 4 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കുഴച്ച് കോഴിയിറച്ചിയില്‍ നന്നായി പുരട്ടുക.
പാനില്‍ എണ്ണ ചൂടാക്കിശേഷം കോഴിയിറച്ചി ഇട്ട് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക. മറ്റൊരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക. തീ കുറച്ചശേഷം വറ്റല്‍ മുളക് ഇട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു വഴറ്റുക. ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ¼ ടേബിള്‍സ്പൂണ്‍ മുളകുപൊടി ചേര്‍ത്തിളക്കുക. പിന്നീട് വറുത്ത കോഴിയിറച്ചി ഇതിലേയ്ക്ക് കൂട്ടി യോജിപ്പിച്ച് തീ അണയ്ക്കുക.