പലതരം കട്ലെറ്റുകൾ ഉണ്ടാക്കിയിട്ടുണ്ടാകും, ബീറ്റ്റൂട്ട് വെച്ച് കട്ലെറ്റ് ഉണ്ടാക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്, വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഒരു പാനിലോ പ്രഷര്‍ കുക്കറിലോ ബീറ്റ്‌റൂട്ടും ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പിട്ട് വേവിക്കുക. വെള്ളം വാര്‍ത്തതിനു ശേഷം ബീറ്റ്‌റൂട്ടിന്റെയും ഉരുളക്കിഴങ്ങിന്റെയും തൊലി നീക്കി ഗ്രേറ്റ് ചെയ്യുക. എല്ലാ മസാലകളും പച്ചമുളക് അരിഞ്ഞതും ഉപ്പും അരിപ്പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇവ കട്‌ലെറ്റിന്റെ പരുവത്തില്‍ പരത്തുക. ശേഷം വറുത്തെടുത്ത റവ ഒരു പ്ലേറ്റില്‍ വെക്കുക. പരത്തിയ കട്‌ലെറ്റ് റവയില്‍ മുക്കിയെടുക്കുക. പാനില്‍ എണ്ണയൊഴിച്ച് നന്നായി ചൂടായതിനു ശേഷം കട്‌ലെറ്റുകള്‍ ഓരോന്നായി വറുത്തെടുക്കുക.