Business

ഇന്ത്യ ഇക്കൊല്ലം 6.6 ശതമാനം വളർച്ചനേടും ; റിപ്പോർട്ട്‌ പുറത്തുവിട്ട് യു. എൻ

ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2025- ൽ 6.6 ശതമാനം വളർച്ചനേടുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 2026-ൽ ഇത് 6.7 ശതമാനം വരെയാകാം. സ്വകാര്യമേഖലയിൽ ഉപഭോഗം ശക്തമായതും ഉയർന്ന നിക്ഷേപ വളർച്ചയുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഐക്യരാഷ്ട്രസഭയുടെ ‘ലോക സാമ്പത്തികസ്ഥിതിയും ഭാവിയും 2025’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

2024 പകുതിയിൽ പുറത്തിറക്കിയ റിപ്പോർട്ടിലെ അനുമാനത്തിൽ യു.എൻ. മാറ്റം വരുത്തിയിട്ടില്ല. അതേസമയം, 2024-25 സാമ്പത്തികവർഷം ഇന്ത്യയുടെ വളർ ച്ച 6.4 ശതമാനത്തിൽ ഒതുങ്ങുമെന്നായിരുന്നു സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. പൊതുമേഖല സംരംഭങ്ങൾ പശ്ചാത്തല സൗകര്യവികസന പദ്ധതികൾക്ക് വലിയ അളവിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇത് ഏറെ പ്രതീക്ഷനൽകുന്ന ഘടകമാണ്. ഇതോടൊപ്പം ഡിജിറ്റൽ കണക്ടിവിറ്റിയിലെ പുരോഗതിയും വളർച്ച കൂടാൻ സഹായകരമാകുമെന്ന് യു.എൻ. പറയുന്നു.

ഉത്പാദന -സേവന മേഖലകളിലെ മുന്നേറ്റം സമ്പദ് വ്യവസ്ഥയ്ക്കു ഗുണകരമാ കും. സേവനമേഖലയിൽ കയറ്റുമ തി മികച്ച മുന്നേറ്റമാണ് നടത്തുന്ന ത്. ഫാർമ, ഇലക്ട്രോണിക്സ് പോലു ള്ള മേഖലകളിലും കയറ്റുമതി ദ്രു തവളർച്ച കൈവരിക്കുന്നു. പശ്ചാ ത്തല സൗകര്യവികസന രംഗത്തു ള്ള വലിയനിക്ഷേപവും ഉയർന്ന മൂലധന ചെലവും വരും വർഷങ്ങ ളിൽ രാജ്യത്ത് പലതലത്തിലുള്ള നേട്ടങ്ങൾ കൊണ്ടുവരുമെന്നും യു. എൻ. വിലയിരുത്തുന്നു