കര്‍ഷക വിരുദ്ധമായ കാര്‍ഷിക വിപണി സംബന്ധിച്ച ദേശീയ നയമാര്‍ഗ്ഗരേഖയുടെ കരട് കത്തിച്ച് പ്രതിഷേധിക്കാന്‍ അഖിലേന്ത്യാ കിസാന്‍ സഭ ആഹ്വാനം ചെയ്തു. ജനുവരി 13ന് തിങ്കളാഴ്ച സംസ്ഥാനത്തെ നിയമസഭ മണ്ഡലം കേന്ദ്രങ്ങളില്‍ ദേശീയ കാര്‍ഷിക വിപണി നയമാര്‍ഗ്ഗരേഖയുടെ കരട് കത്തിച്ച് പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് കെ.വി വസന്തകുമാറും ജനറല്‍ സെക്രട്ടറി കെ.എം ദിനകരനും അഭ്യര്‍ത്ഥിച്ചു.
ഐതിഹാസിക കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിച്ച മൂന്ന് കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വാതിലിലൂടെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് കാര്‍ഷിക വിപണി സംബ സിച്ച ദേശീയ നയമാര്‍ഗ്ഗരേഖ. രാജ്യത്തെ കാര്‍ഷിക വിപണിയെ പൂര്‍ണ്ണമായും ബഹുരാഷ്ട കുത്തുക കള്‍ക്ക് അടിയറ വയ്ക്കാനാണ് നീക്കം. കാര്‍ഷികോല്‍പ്പന്ന സംഭരണ രംഗത്ത് നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി സ്വകാര്യ കുത്തക കമ്പനികളെ ഏല്‍പ്പിക്കുന്നതാണ് പുതിയ കാര്‍ഷിക വിപണി നയം. കരാര്‍ കൃഷി വ്യാപകമാക്കി സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കുമെന്ന് നയരേഖയുടെ കരട് വ്യക്തമാക്കുന്നു.
കാര്‍ഷിക വിപണികളിലും ഏകജാലക നികുതി സസ്രദായം കൊണ്ടുവരും. ചരക്ക് സേവന നികുതി ( ജി.എസ്.റ്റി) ക്ക് കീഴില്‍ കാര്‍ഷിക വിപണികളെയും കൃഷിയെയും കൊണ്ടുവന്ന് കൃഷിയും അനുബന്ധ മേഖലകളയും ചൊല്‍പ്പടിയിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഇതിനെതിരെ വമ്പിച്ച പ്രതിരോധവും ചെറുത്തു നില്‍പ്പുകളും വളര്‍ത്തിക്കൊണ്ടുവരണമെന്ന് വസന്തകുമാറും ദിനകരനും അഭ്യര്‍ത്ഥിച്ചു.
CONTENT HIGH LIGHTS; Protest by burning agricultural market policy document: Kisan Sabha