ആവശ്യമായ ചേരുവകൾ
റവ
നെയ്യ്
കടുക്
ഉഴുന്നുപരിപ്പ്
പച്ചമുളക്
അണ്ടിപ്പരിപ്പ്
സവാള
ഉപ്പ്
തയ്യാറാക്കേണ്ട രീതി
ആദ്യം റവ നന്നായി വറുത്തെടുക്കുക. ബോംബെ റവ തന്നെ വേണം ഇതിന് ഉപയോഗിക്കാൻ. റവ നന്നായി വറുത്തതിനുശേഷം ഇത് മാറ്റി വയ്ക്കുക. ഒരു ചീന ചട്ടി വച്ചു ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക. കടുക് പൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ അതിലേക്ക് ഉഴുന്നുപരിപ്പ് ചേർത്ത് അതൊന്നു മൂപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് പച്ചമുളക് കട്ട് ചെയ്തത് ചേർത്തുകൊടുക്കുക. അണ്ടിപ്പരിപ്പും ചേർത്ത് കൊടുത്ത് വീണ്ടും അതും മൂപ്പിച്ച് എടുക്കുക. അതിലേക്ക് സവാള കൂടി ചേർത്തു വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് വെള്ളമൊഴിച്ചുകൊടുത്ത് ആ വെള്ളം തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് റവ കുറച്ചു കുറച്ചായിട്ട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു കൊടുക്കുക. മതിയായി വരുമ്പോൾ ആവശ്യത്തിന് മല്ലിയില കൂടി അതിനു മുകളിലേക്ക് വിതറി കൊടുക്കുക. വളരെ രുചികരമായ ഉപ്പുമാവ് റെഡി.