ആവശ്യമായ ചേരുവകൾ
തേങ്ങ -ഒരു കപ്പ്
ചെറിയുള്ളി
ജീരകം
വെള്ളം
അരിപ്പൊടി
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കേണ്ട രീതി
ആദ്യം തേങ്ങ, ചെറിയുള്ളി, ജീരകം ഇവ മിക്സിയിൽ ഇട്ട് ചെറുതായി ഒന്ന് അരച്ചെടുക്കാം. ഒരു പാനിൽ വെള്ളം, ഉപ്പ്, വെളിച്ചെണ്ണ ഇവ ചേർത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ കുറച്ചു കുറച്ചായി അരിപ്പൊടിയിട്ട് ഇളക്കി കൊടുക്കാം. നന്നായി മിക്സ് ആയാൽ തീ ഓഫ് ചെയ്തു ചൂടാറാൻ വയ്ക്കുക. ചൂടാറുമ്പോൾ തേങ്ങയും ചേർത്ത് നന്നായി കുഴച്ചെടുക്കാം. ഇനി ചെറിയ ബോളുകൾ ആക്കി മാറ്റി അരിപ്പൊടി ചേർത്ത് പരത്തി എടുക്കാം. ഷെയിപ്പിനായി ഒരു പാത്രം വെച്ച് മുറിക്കുക ഇനി ചൂടായ തവയിലേക്ക് ഇട്ട് ചുട്ടെടുക്കാം.