Kerala

ബിഷപ്പ് ഹൗസിലെ പ്രതിഷേധം; ആറ് വൈദികർക്ക് സസ്പെൻഷൻ

കുർബാന തർക്കം തുടരുന്ന സിറോ മലബാർ സഭ എറണാകുളം – അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സമരം ചെയ്ത വിമത വൈദികർക്കെതിരെ അച്ചടക്ക നടപടി. ആറു വൈദികരെ സസ്പെൻഡ് ചെയ്തു.

15 വൈദികർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സമരം ചെയ്ത ആറ് വൈദികർക്ക് കുർബാന വിലക്കും ഏർപ്പെടുത്തി. സീറോ മലബാർ സഭ സിനഡിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൊച്ചി ഡിസിപിയും എഡിഎമ്മും സ്ഥലത്തെത്തിയിട്ടുണ്ട്. വൈദികരുമായി ഉടൻ ചർച്ച നടത്തും. അതേസമയം സമവായ ചർച്ചകൾക്കിടെയാണ് വൈദികർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. 21 വൈദികരാണ് ബിഷപ്പ് ഹൗസിൽ പ്രതിഷേധിച്ചത്.