Celebrities

‘എനിക്കായിരിക്കും പ്രശ്നമെന്നാണ് അശ്വിൻ ആ സമയത്ത് പറഞ്ഞത്; ആശുപത്രിയിൽ പോകാൻ വരെ തീരുമാനിച്ചിരുന്നു’: ദിയ കൃഷ്ണ | diya krishna

കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം

നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷണ. അടുത്തിടെ ദിയയുടെ ഓൺലൈൻ ബിസിനസുമായി ബന്ധപ്പെട്ട് വലിയ വിവാദമുണ്ടായിരുന്നു. കസ്റ്റമേർസിൽ നിന്ന് പരാതി വന്നെങ്കിലും ദിയ അത് അവഗണിച്ചു എന്നായിരുന്നു ആരോപണം. ശക്തമായ വിമർശനം വന്നതോടെ ദിയക്ക് വിശദീകരണം നൽകേണ്ടി വന്നു. പലരുടെയും പരാതികൾ പരിഹരിച്ചതോടെയാണ് വിവാദം കെട്ടടങ്ങിയതെന്ന് പിന്നീട് ദിയ കൃഷ്ണ പറയുകയുണ്ടായി.

കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം. 2024 ൽ മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹങ്ങളിലൊന്നായിരുന്നു ദിയ-അശ്വിൻ വിവാഹം. ഇന്ന് വിവാഹ ജീവിതത്തിലെ സന്തോഷങ്ങളിലാണ് ദിയ കൃഷ്ണ.

സുഹൃത്തുക്കളായിരുന്നു അശ്വിനും ദിയയും. ദിയയുടെ മുൻ കാമുകന്റെയും സുഹൃത്തായിരുന്നു അശ്വിൻ. ഈ ബന്ധം തകർന്നതോടെയാണ് അശ്വിനുമായി ദിയ അടുക്കുന്നത്. സുഹൃത്തിന്റെ കാമുകിയെ പ്രണയിച്ചു എന്ന കുറ്റപ്പെടുത്തൽ ഒരു ഘട്ടത്തിൽ അശ്വിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ബ്രേക്കപ്പിന് ശേഷം അശ്വിൻ നൽകിയ പിന്തുണയാണ് ദിയയെ ആകർഷിച്ചത്. അതേസമയം ദിയയുടെ മുൻ കാമുകൻ അടുത്തിടെ ഒരു അഭിമുഖത്തിൽ അശ്വിനെ പരോക്ഷമായി വിമർശിക്കുകയുണ്ടായി.

കൂടെ ന‌ടക്കുന്ന സുഹൃത്തുക്കളെ സൂക്ഷിക്കണമെന്നും റിലേഷൻഷിപ്പിലായാൽ ഒരുപാട് കൂട്ടുകാരുണ്ടാകാൻ പാടില്ലെന്ന് താൻ പഠിച്ചെന്നുമാണ് മുൻ കാമുകൻ വൈഷ്ണവ് പറഞ്ഞത്. മുൻ ബന്ധത്തിൽ താൻ വഞ്ചിക്കപ്പെടുകയായിരുന്നെന്നായിരുന്നു ദിയയു‌ടെ തുറന്ന് പറച്ചിൽ. ഇന്ന് അശ്വിനാണ് ദിയയുടെ ലോകം. ദിയയുടെ കുടുംബവും സുഹൃത്തുക്കളുമായി വളരെ പെട്ടെന്ന് അശ്വിന്റെ കുടുംബം അടുത്തു.

താൻ ​മൂന്ന് മാസം ​​ഗർഭിണിയാണെന്ന് കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് ദിയ സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. ഒപ്പം മൂന്നാം മാസം സ്കാനിങ് ചെയ്തിന്റെ ചിത്രങ്ങളും ദിയ പങ്കിട്ടിരുന്നു. താരപുത്രിയുടെ കഴിഞ്ഞ കുറച്ച് നാളുകളായുള്ള വ്ലോ​ഗുകളും ഫോട്ടോകളും കണ്ടപ്പോൾ തന്നെ ആരാധകർ പ്ര​ഗ്നൻസി പ്രവചിച്ചിരുന്നു. എന്നാൽ ഒന്നിനോടും ദിയ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ താൻ ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴുള്ള റിയാക്ഷനും ​ഗർഭിണിയായശേഷമുള്ള മൂന്ന് മാസത്തെ വിശേഷങ്ങളും വ്ലോ​ഗായി പങ്കിട്ടിരിക്കുകയാണ് ദിയ. വിവാഹം കഴിഞ്ഞപ്പോൾ തന്നെ എത്രയും വേ​ഗം കുഞ്ഞിനെ വേണമെന്ന് തങ്ങൾ ഉറപ്പിച്ചിരുന്നുവെന്നും എന്നാൽ ആദ്യത്തെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നുവെന്നും ദിയ പറയുന്നു. കുട്ടിക്കാലം മുതൽ എനിക്ക് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമാണ്.

കെട്ടി കഴിഞ്ഞപ്പോൾ മുതൽ ഞാൻ അശ്വിനോട് പറയുന്നുണ്ടായിരുന്നു എനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന്. അശ്വിനും അത് റെഡിയായിരുന്നു. ലിയാനെ കണ്ടശേഷം അച്ഛനാകാൻ അശ്വിനും കൊതിച്ചിരിക്കുകയായിരുന്നു. ഒരു കുഞ്ഞിനെ എത്രയും വേ​ഗം വേണമെന്നതുകൊണ്ട് ഞങ്ങൾ അതിനുള്ള ശ്രമങ്ങൾ നടത്തി. ആ​ദ്യമൊന്നും ഒന്നും പോസിറ്റീവായി സംഭവിച്ചില്ല.

അതുകൊണ്ട് തന്നെ എന്റെ ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നൊക്കെ എനിക്ക് തോന്നി തുടങ്ങി. നിനക്കായിരിക്കില്ല എനിക്കായിരിക്കും പ്രശ്നമെന്നാണ് അശ്വിൻ ആ സമയത്ത് പറഞ്ഞത്. ആശുപത്രിയിൽ പോകാൻ വരെ തീരുമാനിച്ചിരുന്നു. ഒരു മാസം കൂടി നോക്കാം ശേഷം ആശുപത്രിയിൽ പോകാമെന്ന് തീരുമാനിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാം മാസമായിരുന്നു അത്.

പ്ര​ഗ്നൻസി ഡിറ്റക്ഷൻ കിറ്റ് വാങ്ങിയത് കയ്യിലുണ്ടായിരുന്നു. അതിൽ ആറെണ്ണം പലപ്പോഴായി ഉപയോ​ഗിച്ചു. പക്ഷെ എല്ലാം നെ​ഗറ്റീവ് റിസൽട്ടാണ് കാണിച്ചത്. അതിൽ ഒന്ന് അവശേഷിച്ചിരുന്നു. പീരിയഡ് ഡേറ്റ് കഴിഞ്ഞതിനാലും ശരീരത്തിന് വേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടതുകൊണ്ടും ഞാൻ വെറുതെ ഒന്ന് കൂടി ടെസ്റ്റ് ചെയ്ത് നോക്കി. പെട്ടന്ന് രണ്ട് പിങ്ക് ലൈൻ വന്നു.

ആകെ കൺഫ്യൂഷനായി. അശ്വിനും റിസൽട്ട് കണ്ട് കണ്ണും തള്ളി നിന്നു. പ്ര​ഗ്നൻസി ഉറപ്പിക്കാമോ ഇല്ലയോ റിസൽട്ട് വിശ്വസിക്കാമോ മിസ്റ്റേക്ക് ആകുമോ എന്നൊക്കെ സംശയമായി. അതിനാൽ വീണ്ടും രണ്ട് മൂന്ന് സ്ട്രിപ്പ് കൂടി വാങ്ങി ടെസ്റ്റ് ചെയ്ത് നോക്കി. അപ്പോഴും രണ്ട് ലൈൻ വന്നു. ശേഷം ഞാൻ ഒന്നുകൂടി ഉറപ്പിക്കാൻ എന്റെ കസിനായ തൻവിയെ വിളിച്ചു. അവൾക്ക് കുഞ്ഞുള്ളതിനാൽ ഇതിനെ കുറിച്ച് കൃത്യമായി പറയാൻ അവൾക്ക് കഴിയുമല്ലോ.

അവളെ കാണിച്ചപ്പോഴും പ്ര​ഗ്നൻസി കൺഫേം ആണ്. കൺ​ഗ്രാറ്റ്സ് എന്ന് പറഞ്ഞു. തൻവിയെ വിളിക്കും മുമ്പ് പ്ര​ഗ്നൻസി ഡിറ്റക്ഷൻ കിറ്റിന്റെ പ്രശ്നമാണോ അല്ലയോ എന്ന് നോക്കാനായി അശ്വിന്റെ യൂറിനും ഞാൻ സ്ട്രിപ്പ് ഒഴിച്ച് ടെസ്റ്റ് ചെയ്ത് നോക്കിയിരുന്നു. എന്നാൽ റിസൽട്ട് നെ​ഗറ്റീവായിരുന്നു. അപ്പോഴാണ് എനിക്ക് സ്ട്രിപ്പിന്റെ കുഴപ്പമല്ല. പ്ര​ഗ്നന്റാണ് ഞാൻ എന്ന് തോന്നി തുടങ്ങിയത്.

എന്റെ ശരീരഭാരവും കൂടിയിരുന്നു എന്നാണ് ദിയ പറഞ്ഞത്. പ്ര​ഗ്നൻസി കൺഫേമായപ്പോൾ ഒരു രക്ഷയുമില്ലാത്ത ഫീലായിരുന്നുവെന്ന് അശ്വിനും കൂട്ടിച്ചേർത്തു. ടെസ്റ്റിനായി വിധേയയായപ്പോൾ സൂചി ഭയന്ന് ദിയ കരയുന്ന രം​ഗങ്ങളും വ്ലോ​ഗിലുണ്ട്. അശ്വിനും അമ്മ സിന്ധുവാണ് ടെസ്റ്റ്, സ്കാനിങ്ങ് അടക്കം എല്ലാ കാര്യങ്ങൾക്കും ദിയയ്ക്കൊപ്പം പിന്തുണയായി ഉണ്ടായിരുന്നത്.

മരുന്ന്, ഡ്രിപ്പ്, ഛർദ്ദി എന്നിവയെല്ലാം അടങ്ങിയതായിരുന്നു തന്റെ ആദ്യ മൂന്ന് മാസമെന്നും ദിയ വീഡിയോയിൽ പറഞ്ഞു. ​വ്ലോ​ഗ് വീഡിയോ വൈറലായതോടെ പ്ര​ഗ്നൻസി റിവീൽ ചെയ്തപ്പോഴുള്ള അമ്മയുടെയും അച്ഛന്റെയും സഹോദരിമാരുടെയും റിയാക്ഷൻ വീഡിയോയായി ഇടണമെന്നും താരപുത്രിയോട് ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

content highlight: diya-krishna-shared-her-first-trimester-of-pregnancy