Celebrities

പ്രഗ്നൻസി വീഡിയോയ്ക്ക് പിന്നാലെ മറ്റൊരു സന്തോഷം കൂടി; ‘ഞങ്ങളുടെ കുഞ്ഞ് ഒരു ഭാഗ്യമാണെന്ന് ഉറപ്പായി’ | diya-krishna

ബിഗ് ബോസ് താരത്തിന്റെ വിവാഹത്തിനിടെ ഉണ്ടായ സംഭവത്തില്‍ അഭിപ്രായം രേഖപ്പെടുത്തി രംഗത്തുവന്ന താരപുത്രി ദിയ കൃഷ്ണ കഴിഞ്ഞ ദിവസങ്ങളില്‍ എയറിലായിരുന്നു

2024 സെപ്റ്റംബര്‍ 5 നായിരുന്നു ദിയ കൃഷ്ണയും സുഹൃത്തായ അശ്വിന്‍ ഗണേശും വിവാഹിതരാവുന്നത്. ഏറെക്കാലമായി ഇരുവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. ഇടയ്ക്ക് പ്രണയത്തിലായതോടെ ദിയയെ ഭാര്യയാക്കണമെന്നുള്ള ആഗ്രഹം അശ്വിന്‍ വെളിപ്പെടുത്തി. പിന്നീട് ഇരുവരുടെയും പ്രണയകഥ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു.

വിവാഹം കഴിച്ചിട്ട് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം മനോഹരമായ കുടുംബജീവിതമാണ് തന്റെ ലക്ഷ്യം എന്നും ചെറുപ്പം മുതല്‍ ആഗ്രഹം അങ്ങനെ ആണെന്നുമൊക്കെ ദിയ മുന്‍പ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ചേച്ചി ആഹാനയെ മറികടന്നാണ് ദിയ ആദ്യം വിവാഹിതയാ വന്നത്. താന്‍ ആഗ്രഹിച്ചത് പോലെ സ്വന്തം കൈയ്യില്‍ നിന്നുള്ള വരുമാനത്തിലൂടെയായിരുന്നു ദിയ വിവാഹം നടത്തിയത്. ഇതൊക്കെ പ്രശംസകള്‍ നേടി കൊടുത്തെങ്കിലും പിന്നീടുണ്ടായ ചില അഭിപ്രായ പ്രകടനങ്ങള്‍ താരപുത്രിയ്ക്ക് വിമര്‍ശനം നേടി കൊടുക്കുകയായിരുന്നു.

ബിഗ് ബോസ് താരത്തിന്റെ വിവാഹത്തിനിടെ ഉണ്ടായ സംഭവത്തില്‍ അഭിപ്രായം രേഖപ്പെടുത്തി രംഗത്തുവന്ന താരപുത്രി ദിയ കൃഷ്ണ കഴിഞ്ഞ ദിവസങ്ങളില്‍ എയറിലായിരുന്നു. ബിഗ് ബോസിലെ ചില താരങ്ങളും യൂട്യൂബിലെ ആളുകളുമൊക്കെ യുടെ അഭിപ്രായത്തെ ട്രോളുകയും വ്യാപകമായി വിമര്‍ശിക്കുകയും ചെയ്തു.

ആവശ്യമില്ലാത്ത വള്ളിയെടുത്ത് തലയില്‍ വെച്ച അവസ്ഥയിലേക്ക് ദിയ എത്തി. എന്നാല്‍ തൊട്ടു പിന്നാലെ തന്റെ ആരാധകരെ സുഹൃത്തുക്കളെയുമൊക്കെ ഞെട്ടിച്ചു കൊണ്ടാണ് താന്‍ ഗര്‍ഭിണിയാണെന്ന് ദിയ വെളിപ്പെടുത്തുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റില്‍ ഇക്കാര്യം സൂചിപ്പിച്ചു.

പിന്നാലെ യൂട്യൂബ് ചാനലിലൂടെ തന്റെ പ്രഗ്നന്‍സി കണ്‍ഫേം ചെയ്ത നിമിഷങ്ങളുമൊക്കെ താരപുത്രി പങ്കുവെച്ചു. വളരെ പെട്ടെന്ന് ഇത് വൈറല്‍ ആവുകയും ചെയ്തു. ഇപ്പോഴിതാ ഒറ്റ ദിവസം കൊണ്ട് എയറില്‍ നിന്ന് ട്രെന്‍ഡിങ്ങിലേക്ക് എത്തിയതിനെ കുറിച്ച് പറഞ്ഞാണ് ദിയ വന്നിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ദിയ പങ്കുവെച്ച ഒരു സ്‌ക്രീന്‍ഷോട്ടില്‍ തന്റെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. പ്രഗ്നന്‍സി അനൗണ്‍സ് ചെയ്ത വീഡിയോ യൂട്യൂബിലെ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയെന്നും വ്യൂസിനൊപ്പം ഇപ്പോള്‍ എയറില്‍ ആണെന്നുമാണ് ദിയ ക്യാപ്ഷനില്‍ കൊടുത്തിരിക്കുന്നത്. തന്റെ യൂട്യൂബിലെ തിരിച്ചുവരവ് കൂടിയാണ് ഇതൊന്നും അതെങ്ങനെയാണ് വന്നതെന്ന് നോക്കിയേ എന്നും ദിയ പറഞ്ഞു.

തന്നെ പിന്തുണച്ച എല്ലാവര്‍ക്കും ആശംസകള്‍. മാത്രമല്ല എന്റെ കുഞ്ഞ് ശരിക്കും ഒരു ഭാഗ്യമാണെന്ന് മനസ്സിലായെന്നും താരപുത്രി കൂട്ടിച്ചേര്‍ത്തു. മകളുടെ ഈ സന്തോഷം പങ്കുവെച്ച് അമ്മ സിന്ധു കൃഷ്ണ അടക്കമുള്ളവരും എത്തിയിരിക്കുകയാണ്.

content highlight: diya-krishna-shared-her-new-happiness