Recipe

മുളപ്പിച്ച പയർ കൊണ്ട് ഉള്ളം കുളിർപ്പിക്കാൻ ഒരു സാലഡ് ആയാലോ – vegetable sprout curd salad

ആരോഗ്യപ്രദവും പോഷകസമൃദ്ധവുമായ ഒരു സലാഡാണ് മുളപ്പിച്ച പയറുവർഗങ്ങളും പച്ചക്കറികളും ചേർത്തുള്ളത്. കട്ടി തൈര് ചേർത്ത് ഒരു ഉഗ്രൻ സാലഡ് തയ്യാറാക്കിയാലോ.

ചേരുവകൾ

  • മുളപ്പിച്ച പയർ – 1 കപ്പ്‌
  • തക്കാളി – 1/2 കപ്പ്‌
  • സാലഡ് വെള്ളരി -1/2 കപ്പ്‌
  • സവോള – 1/2 കപ്പ്‌
  • പച്ച മാങ്ങ – 1/3 കപ്പ്‌
  • കാരറ്റ് 1/2 കപ്പ്‌
  • ഫ്രഷ് തൈര് – 1 കപ്പ്‌
  • പുതിനയില – 5
  • മല്ലിയില -1 തണ്ട്
  • ഉപ്പ്‌ – ആവശ്യത്തിന്
  • കുരുമുളക് പൊടി – 1/4 ടീസ്പൂൺ
  • പഞ്ചസാര – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പയർ നല്ലതു പോലെ കഴുകി അഞ്ചു മണിക്കൂർ കുതിർത്ത ശേഷം ഒരു കാസറോൾ അല്ലെങ്കിൽ ഒരു നനവ് ഉള്ള തുണിയിൽ വെച്ച് മുളപ്പിക്കാൻ 6 മണിക്കൂർ വെയ്ക്കുക. പയർ തൊലി വേണ്ടെങ്കിൽ 3-4 തവണ കഴുകി അതു നീക്കം ചെയ്യുക. പച്ചക്കറി എല്ലാം വളരെ ചെറുതായി അരിഞ്ഞ ശേഷം ഒരു പാത്രത്തിൽ ഒരുമിച്ച് വയ്ക്കുക. ഇതിൽ കുരുമുളക്, ഉപ്പ്‌, പഞ്ചസാര മുളപ്പിച്ച പയർ ഇത്രയും ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഇനി പുളി കുറവുള്ള തൈര് ചേർത്ത് ഇളക്കി വിളമ്പാം.

STORY HIGHLIGHT : vegetable sprout curd salad