നന്ദനത്തിന്റെ വിജയത്തിന് ശേഷം പൃഥ്വിരാജും നവ്യ നായരും നായിക, നായകന്മാരായി അഭിനയിച്ച സിനിമയായിരുന്നു വെള്ളിത്തിര. ചിത്രത്തിലെ ഇരുവരുടെയും പ്രണയനിമിഷങ്ങള്‍ പങ്കുവെച്ച പാട്ട് രംഗത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ചുവെന്നാണ് അന്ന് വിമര്‍ശനമായി ചിലര്‍ പറഞ്ഞത്.
പൃഥ്വിരാജിന്റെ പേരിനൊപ്പം ഉണ്ടായ വിമര്‍ശനങ്ങളെ കുറിച്ച് നവ്യ തന്നെ പറഞ്ഞ കാര്യങ്ങള്‍ വൈറല്‍ ആവുകയാണ് ഇപ്പോള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജെബി ജംഗ്ഷനില്‍ സംസാരിച്ച നവ്യയുടെ വീഡിയോ വീണ്ടും പ്രചരിച്ചതോടെയാണ് ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചയായത്.
പൃഥ്വിരാജ് ഞാനും ഭയങ്കര ഹോട്ടായി അഭിനയിച്ചു എന്ന് പറഞ്ഞാണ് വിവാദങ്ങള്‍ ഉണ്ടായത്. ഇന്ന് പറഞ്ഞതുപോലെ അന്നത് പറയാന്‍ പറ്റിയില്ല. കാരണം അതിനുള്ള ധൈര്യം അന്ന് ഉണ്ടായിരുന്നില്ല. പിന്നെ അതിങ്ങനെ ആവും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോഴും അതില്‍ എന്തെങ്കിലും വൃത്തികേട് ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷേ എന്തുകൊണ്ടാണ് അത് അങ്ങനെ ആയതെന്ന് മനസ്സിലാകുന്നില്ല. ഒരുപക്ഷേ നന്ദനം കഴിഞ്ഞുകൊണ്ട് ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് ആവാം.
ഭയങ്കര ഹോട്ട് സീന്‍ ആണ്, ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചു എന്നൊക്കെ പറഞ്ഞാണ് അന്ന് പ്രചരിച്ചത്. ആ സമയത്ത് അമ്മയുടെ ചേച്ചിയുടെ മകളുടെ ഭര്‍ത്താവ് മരിച്ചിരുന്നു. അവരുടെ കല്യാണം കഴിഞ്ഞിട്ട് 11 മാസമേ ആയിട്ടുള്ളൂ ചേച്ചി 9 മാസം ഗര്‍ഭിണിയുമായിരുന്നു. ആ സമയത്താണ് ചേട്ടന്റെ മരണം. സിനിമ വേഗം പൂര്‍ത്തിയാക്കേണ്ടത് കൊണ്ട് എന്നെ മാത്രം വിട്ടില്ല. ഞാനവിടെ ഓരോ സീന്‍ കഴിയുമ്പോഴും ഇരുന്ന് കരയുകയായിരുന്നു. ആ സമയത്താണ് ഈ രംഗങ്ങളൊക്കെ ചിത്രീകരിച്ചത്.
സിനിമയില്‍ കാണുന്ന ഒരു ഫ്‌ലോ ഒരിക്കലും നേരിട്ട് ചിത്രീകരിക്കുമ്പോള്‍ ഉണ്ടാവില്ല. ചെറിയ ചെറിയ ഷോട്ടുകള്‍ കൂട്ടിച്ചേര്‍ത്താണ് അങ്ങനെയൊരു സീന്‍ ഉണ്ടാക്കുന്നത്. പക്ഷേ അത് ആളുകള്‍ക്ക് ഇത്രയധികം ഫീല്‍ ഉണ്ടാക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ഞാനൊരു അഭിനേത്രി എന്ന നിലയില്‍ അഭിനയിച്ചു എന്നേയുള്ളൂ. പക്ഷേ ആളുകള്‍ എന്നെ മകളെ പോലെയോ അനിയത്തിയെ പോലെയോ ആണ് കണ്ടിരുന്നത്. അതുകൊണ്ട് അവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ ആയില്ല. എനിക്ക് നല്ല വിഷമം തോന്നിയിരുന്നു.
അന്ന് ഞാന്‍ ഒരു മാഗസിന് അഭിമുഖം കൊടുത്തപ്പോള്‍ അവര്‍ ഒരുപാട് മാറ്റിയാണ് അത് എഴുതിയത്. എന്തിനാണ് അങ്ങനെ മാറ്റി കൊടുത്തതെന്ന് മനസ്സിലായിട്ടില്ല. ഇന്റര്‍വ്യൂവിന് വന്നിട്ട് വളരെ കാര്യമായി എന്നോട് ചോദിക്കും, പക്ഷേ എഴുതി വരുമ്പോള്‍ വേറെ ആംഗിള്‍ ആവും. അതുപോലെ വേറെയും ആളുകള്‍ ചെയ്യാറുണ്ട്.
ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിര എന്ന സിനിമയെ കുറിച്ചായിരുന്നു നവ്യ നായര്‍ പറഞ്ഞത്.
content highlight: navya-nair-old-video-goes-viral