എറണാകുളം-അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ഭരണം അവസാനിപ്പിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ മേജർ ആർച്ച് ബിഷപ്പ് വികാരിയായി നിയമിച്ചു. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ബോസ്‌കോ പുത്തൂരിന്റെ രാജി മാർപാപ്പ സ്വീകരിച്ചു. ആരോഗ്യ കാരണങ്ങളാൽ ബോസ്‌കോ പുത്തൂർ സെപ്റ്റംബറിൽ രാജി സമർപ്പിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്റർ ഭരണവും അഡ്മിനിസ്‌ട്രേറ്ററുടെ നിയമനവും സംബന്ധിച്ച പ്രശ്‌നങ്ങൾ അതിരൂപതയിൽ തർക്കത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിൽകൂടിയാണ് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ഭരണം അവസാനിപ്പിച്ചത്. വിമത വിഭാഗത്തെക്കൂടി വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കാൻ പാംപ്ലാനിക്ക് കഴിയുമെന്നാണ് സഭയുടെ വിലയിരുത്തൽ.