ഹൈദരാബാദിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സിദ്ദിപേട്ടിലെ കൊണ്ടപോച്ചമ്മ സാഗർ റിസർവോയറിലേക്ക് വീണ് 7 കൗമാരക്കാർ. 2 പേരെ പോലീസ് രക്ഷപ്പെടുത്തിയെങ്കിലും 5 പേരെ ഇതു വരെയും കണ്ടെത്താനായിട്ടില്ല. കൗമാരക്കാരായ 7 പേരും പരസ്പരം കൈകോർത്ത് സെൽഫി എടുക്കുന്നതിനായാണ് റിസർവോയറിനടുത്തേക്ക് ഇവർ എത്തിയതെന്നും പോലീസ് പറഞ്ഞു.
സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രണ്ട് കൗമാരക്കാരായ ആൺകുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. സെൽഫി എടുക്കുന്നതിനിടെ പിടി വിട്ട് റിസർവോയറിലേക്ക് വീഴുകയായിരുന്നു. കൂട്ടത്തിൽ 20 വയസുകാരനായ ധനുഷ് ഒഴികെ എല്ലാവരും 17 വയസ്സുള്ളവരാണ്. ബാക്കി 5 കൗമാരപ്രായക്കാരായ ആൺ കുട്ടികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി നടന്നു വരികയാണ്.
STORY HIGHLIGHT: 7 Hyderabad Teens Drown While Taking Selfies at Siddipet Reservoir