Kerala

എറണാകുളം – അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം; മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി മാർ ജോസഫ് പാംപ്ലാനി – mar joseph pamplany appointed

കുർബാന തർക്കം സംഘർഷത്തിലേക്ക് വരെ എത്തിച്ച എറണാകുളം – അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിൽ അതിരൂപതയ്ക്കു വേണ്ടിയുള്ള തന്റെ വികാരിയായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ നിയമിച്ചു. ജനുവരി 6 മുതൽ 11 വരെ നടന്ന 33–ാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് ജോസഫ് മാർ പാംപ്ലാനിയെ മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി തിരഞ്ഞെടുത്തത്.

അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവി അവസാനിപ്പിക്കുകയും ഈ പദവിയിലുണ്ടായിരുന്ന മാർ ബോസ്കോ പുത്തൂരിന്റെ രാജി ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിക്കുകയും ചെയ്തു. 2023 ഡിസംബര്‍ ഏഴിനാണ് മാർ ബോസ്കോ പുത്തൂർ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനം ഏറ്റെടുത്തത്. സിനഡ് അംഗീകരിച്ച മാർഗരേഖ അനുസരിച്ചായിരിക്കും മേജർ ആർച്ച് ബിഷപ്പിന്റെ വികാരി ഭരണനിർവഹണം നടത്തുന്നത്.

STORY HIGHLIGHT: mar joseph pamplany appointed