Kerala

അപകടങ്ങൾ തടയാൻ ഡ്രൈവർമാർക്ക് പരിശീലനം നൽകാനൊരുങ്ങി കെ.എസ്.ആർ.ടി.സി; പഴഞ്ചൻ ബസ്സുകൾ ആദ്യം മാറ്റട്ടെന്ന് തൊഴിലാളികൾ – ksrtc

അപകടങ്ങള്‍ തടയാന്‍ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകാൻ തീരുമാനം. നിലവിലുള്ള ഡ്രൈവർമാരിൽ നിന്ന് മാസ്റ്റർ ട്രെയിനർമാരെ കണ്ടെത്താനാണ് വകുപ്പിൽ നിന്നുള്ള നിർദേശം. പരിശീലനത്തിന് ട്രെയിനർമാരെ കണ്ടെത്തുന്നതിനുള്ള മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി. സർവീസ് കാലയളവിൽ അപകടങ്ങളുണ്ടാക്കാത്തവരായിരിക്കണം ട്രെയിനർമാരെന്നാണ് നിർദേശത്തിൽ പറയുന്നത്.

ഇന്ധനക്ഷമത ഉറപ്പാക്കി ഡ്രൈവിങ് നടത്തിയവരാകണം. വിരമിക്കാൻ ഇനി മൂന്ന് വർഷമെങ്കിലും വേണം. ഇം​ഗ്ലീഷ് എഴുതാനും വായിക്കാനും അറിയണമെന്നും നിർദേശമുണ്ട്. ജനുവരി 13-ന് മുമ്പ് എല്ലാ യൂണിറ്റിൽ നിന്ന് യോ​ഗ്യതയുള്ള ഡ്രൈവർമാരുടെ ലിസ്റ്റ് നൽകാനാണ് എം.ഡി.യുടെ ഉത്തരവ്. എന്നാൽ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നതിനൊപ്പം പഴഞ്ചൻ ബസ്സുകൾ മാറ്റുന്നതിന് കെ.എസ്.ആർ.ടി.സി. തയ്യാറാകണമെന്നാണ് തൊഴിലാളിസംഘടനകളുടെ ആരോപണം.

കെ.എസ്.ആർ.ടി.സി. ബസ്സുകൾ അപകടത്തിൽപ്പെടുമ്പോൾ ഡ്രൈവർമാരെ ബലിയാടാക്കുന്ന സമീപനമാണ് മാനേജ്മെന്റ് സ്വാകരിക്കുന്നത് എന്നും തൊഴിലാളികൾ അര്രോപിക്കുന്നു.

STORY HIGHLIGHT: ksrtc to provide special training to drivers