Thiruvananthapuram

എഴുത്തില്‍ ആത്മാര്‍ത്ഥത വേണമെന്ന് ഇന്ദുഗോപന്‍; എഡിറ്റിംഗ് ഏറ്റവും ബുദ്ധിമുട്ടേറിയ പ്രകിയെന്ന് സന്തോഷ്‌കുമാര്‍

എഴുത്തില്‍ ആത്മാര്‍ത്ഥതയുണ്ടാവണമെന്നും അതില്‍ നിഷ്‌കളങ്കതയുടെ അംശം എപ്പോഴും സൂക്ഷിക്കണമെന്നും ജി ആര്‍ ഇന്ദുഗോപന്‍. നിയമസഭാ പുസ്തകോത്സവത്തില്‍ ഫിക്ഷന്റെ നിര്‍മാണകല എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ക്കശമായ എഡിറ്റിംഗ് രീതി ഫിക്ഷനില്‍ അനിവാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അനുഭവ തലങ്ങളില്‍ നില്‍ക്കുന്നവരോട് ഇടപെടുമ്പോള്‍ സൃഷ്ടികള്‍ യാഥാര്‍ത്ഥ്യത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്നും ‘തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ’ എന്ന പുസ്തകത്തെ അധികരിച്ചു അദ്ദേഹം പറഞ്ഞു.

ഫിക്ഷനില്‍ എഡിറ്റിംഗ് ഏറ്റവും ബുദ്ധിമുട്ടേറിയ പ്രക്രിയയാണെന്നു ഇ സന്തോഷ്‌കുമാര്‍ പറഞ്ഞു. എഴുത്തുകാരന്‍ തന്റെ ആശയങ്ങളും ഗവേഷണങ്ങളും ഫിക്ഷനിലേക്ക് പരിമിതികളോടെ മാത്രമേ ഉള്‍പ്പെടുത്താവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുവരുടെയും ശ്രദ്ധേയമായ സാഹിത്യ സൃഷ്ടികളും അതിന്റെ കഥാ സന്ദര്‍ഭങ്ങളും എഡിറ്റിംഗിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തു.

 

Latest News