Recipe

സ്വാദിഷ്ടമായ നാടൻ താറാവ് കറി തയ്യാറാക്കാം | how-to-prepare-duck-curry

വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് താറാവ് കറി. സ്വാദൂറും നാടൻ താറാവ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

തയ്യാറാക്കാൻ വേണ്ട ചേരുവകൾ…

താറാവ്  –  2 കിലോ
സവാള – 2 എണ്ണം
തക്കാളി -1 എണ്ണം
ഇഞ്ചി – 1 ടീസ്പൂൺ
വെളുത്തുള്ളി -1 ടീസ്പൂൺ
പച്ചമുളക്    – 3 എണ്ണം
വിനാഗിരി -1 ടേബിൾസ്പൂൺ
കുരുമുളക് പൊടി –   1 ടീസ്പൂൺ
മുളകുപൊടി -1 ടേബിൾസ്പൂൺ
മല്ലിപൊടി  – 1/2 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി  -കാൽ ടീസ്പൂൺ
ഗരം മസാല  -1 ടേബിൾസ്പൂൺ
ഉപ്പ്  –  ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്
വെളിച്ചെണ്ണ  –  2 ടീസ്പൂൺ
തേങ്ങയുടെ  ഒന്നാം പാൽ-1 കപ്പ്
രണ്ടാം പാൽ  –  2 കപ്പ്

തയ്യാറാക്കുന്ന വിധം…

ആദ്യം താറാവ് വേവിക്കണം. അതിനായി കുക്കറിൽ താറാവും അര ടീസ്പൂൺ കുരുമുളക് പൊടിയും വിനാഗിരിയും ഉപ്പും രണ്ടാം പാലും മിക്സ് ചെയ്ത് മൂന്നോ നാലോ വിസിൽ വരെ വേവിക്കുക.

ഇനി ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കാം. ഇനി കറിവേപ്പിലയും സവാളയും പച്ചമുളകും വഴറ്റാം.

ഇനി മസാലകളും ബാക്കിയുള്ള  അര  ടീസ്പൂൺ കുരുമുളകും ചേർത്ത് കൊടുക്കാം. മസാലകൾ മൂത്തു കഴിയുമ്പോൾ തക്കാളി ചേർക്കാം.

നന്നായി വഴറ്റി പേസ്റ്റ് പോലെ ആക്കാം. ഇനി വേവിച്ചു വച്ചിരിക്കുന്ന താറാവും ചേർത്ത് കൊടുക്കാം.

നന്നായി ഇളക്കി പിടിപ്പിക്കുക. കുറുക്കി എടുക്കാം.  അവസാനം തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് കൊടുക്കുക. നാടൻ താറാവ് കറി തയ്യാറായി…

content highlight: how-to-prepare-duck-curry