‘ഫോറൻസിക്’ എന്ന സിനിമയ്ക്കു ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. 2025ലെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. നിലവാരമുള്ള ചിത്രമാണെന്നും, നല്ല മേക്കിങ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’ മികച്ച അഭിപ്രായങ്ങൾ ഏറ്റുവാങ്ങി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ബോക്സ് ഓഫീസിൽ ഒൻപത് ദിവസം കൊണ്ട് 31.80 കോടി രൂപയാണ് വേൾഡ് വൈഡ് കളക്ഷൻ.
ഐഡന്റിറ്റിയുടെ മേക്കിങ്ങിനെയും പ്രൊഡക്ഷൻ ക്വാളിറ്റിയെ കുറിച്ചും പ്രേക്ഷകരും നിരൂപകരും ഏറെ പ്രശംസിക്കുന്നുണ്ട്. മലയാളത്തിൽ ഇന്നേ വരെ കാണാത്ത ടെക്നിക്കൽ ക്വാളിറ്റിയാണ് ചിത്രത്തിലുള്ളത്. തമിഴ്നാട്ടിലും ചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഐഡന്റിറ്റി ഉടൻ റിലീസിനെത്തും. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്ന് നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിലെത്തിച്ചത്.
പൊലീസ് സ്‍കെച്ച് ആർട്ടിസ്റ്റായ അമ്മയുടെയും പൊലീസ് ഓഫീസറായ അച്ഛന്റെയും വേർപിരിയിലിനാൽ കർക്കശക്കാരൻ അച്ഛന്റെ ശിക്ഷണത്തിൽ വളർന്ന ഹരൺ പെർഫക്ഷൻ ഒബ്‍സസീവാണ്. ഹരണിലൂടെ ആരംഭിക്കുന്ന ചിത്രം ദുരൂഹമായൊരു കൊലപാതകത്തിന് സാക്ഷിയാവുന്ന തൃഷയുടെ അലീഷ എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കേസ് അന്വേക്ഷിക്കാനെത്തിയ അലൻ ജേക്കബും സ്കെച്ച് ആർട്ടിസ്റ്റ് ഹരൺ ശങ്കറുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആരാണ് കുറ്റവാളി? എന്തായിരുന്നു കൊലയാളിയുടെ ലക്ഷ്യം? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പ്രേക്ഷകർക്കറിയേണ്ടത്. ഹരണായി ടൊവിനോ തോമസ് നിറഞ്ഞാടിയപ്പോൾ അലൻ ജേക്കബായി വിനയ് റായ് തകർത്തഭിനയിച്ചു. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ബോളിവുഡ് നടിയായ മന്ദിര ബേദിയാണ് അവതരിപ്പിച്ചത്.
കെട്ടുറപ്പുള്ള തിരക്കഥയും കഥ പറച്ചിലിൽ തിരക്കഥാകൃത്തുകൾ പിൻതുടർന്ന സമീപനവുമാണ് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നത്. സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. സാങ്കേതികതയിലെ മികവും ചിത്രത്തെ മികച്ചതാക്കുന്നു. അഖിൽ ജോർജിന്റെ ഛായാഗ്രാഹണവും ജേക്ക്‍സ് ബിജോയിയുടെ പശ്ചാത്തല സംഗീതവുമാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രധാനം ഘടകം. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം യു/എ സർട്ടിഫിക്കറ്റോടെ 2025 ജനുവരി 2നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഓൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോൾ ജിസിസി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട് ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
content highlight : tovino-thomas-new-movie-identity-collected-more-than-31-crores-at-the-box-office