India

ഡൽഹി തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയുമായി ബിജെപി – delhi assembly election

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബി.ജെ.പി. ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയിലെത്തിയ കപില്‍ മിശ്ര, ഡല്‍ഹി മുന്‍മുഖ്യമന്ത്രി മദന്‍ലാല്‍ ഖുറാനയുടെ മകന്‍ ഹര്‍ഷ് ഖുറാന എന്നിവര്‍ ഉള്‍പ്പെടെ 29 പേരടങ്ങിയ പട്ടികയാണ് പുറത്തിറക്കിയത്.

കരാവല്‍ നഗറില്‍നിന്നാണ് നിലവില്‍ ഡല്‍ഹി ബി.ജെ.പി. ഉപാധ്യക്ഷന്‍ കൂടിയായ കപില്‍ മിശ്ര ജനവിധി തേടുന്നത്. കെജ്‌രിവാള്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കപില്‍ മിശ്ര, 2019-ലാണ് ബി.ജെ.പിയിലെത്തുന്നത്. ശകുര്‍ ബസ്തി മണ്ഡലത്തില്‍ എ.എ.പിയുടെ സത്യേന്ദര്‍ ജെയിനെതിരേ മത്സരിക്കുന്നത് കര്‍ണെയില്‍ സിങ്ങാണ്. നീലം കൃഷന്‍ പഹല്‍വാന്‍, ഉമംഗ് ബജാജ് (രജിന്ദര്‍ നഗര്‍), സതീഷ് ജെയിന്‍ (ചാന്ദ്‌നി ചൗക്ക്), രാജ് കരണ്‍ ഖത്രി (നരേല), ശ്യാം ശര്‍മ (ഹരിനഗര്‍), പങ്കജ് കുമാര്‍ സിങ്( വികാസ് പുരി) തുടങ്ങിയവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് നേതാക്കൾ.

STORY HIGHLIGHT: delhi assembly election