Kerala

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; സി.പി.ഐ. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ് – pocso case against spi local secretary

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.പി.ഐ.യുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ വിഴിഞ്ഞം പോലീസ് പോക്സോ കേസ് എടുത്തു. അമ്പലത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിഷ്ണു ബാബുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിനി ബന്ധുവിനൊപ്പമെത്തി പരാതി നല്‍കിയത്. ആറുമാസം മുന്‍പ് വിദ്യാര്‍ഥിനിയുടെ വീട്ടില്‍ വച്ചായിരുന്നു പീഡനശ്രമമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. പോക്സോ കേസില്‍ ആരോപണ വിധേയനായ വിഷ്ണു ബാബുവിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദാന്വേഷണം നടത്തുകയാണ് വിഴിഞ്ഞം പോലീസ്.

STORY HIGHLIGHT: pocso case against spi local secretary