കോങ്ങാട് അഴിയന്നൂരിൽ മാമ്പുഴ കനാൽ റോഡിന് സമീപം മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ട് പേരെ കോങ്ങാട് പോലീസ് പിടികൂടി. കോങ്ങാട് മുച്ചീരി സ്വദേശികളായ സാദിക്കലി, കൃഷ്ണജിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് എട്ട് ഗ്രാം മെത്താഫിറ്റമിനും 4.65 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
പ്രതികൾ സഞ്ചിച്ചിരുന്ന മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തു. സബ് ഇൻസ്പെക്ടർ വി വിവേക്, എഎസ്ഐ ആർ പ്രശാന്ത്, എസ്‍ സി പി ഒ ജി പ്രസാദ്, സിസാദിക്കലി കൃഷ്ണജിത് പി ഒ സൈഫുദ്ദീൻ എന്നിവരും പാലക്കാട് ആന്റി നാർക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോങ്ങാട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
STORY HIGHLIGHT: youths arrested with methamphetamine and cannabis