ഇന്ന് ഉച്ചയൂണിന് ഒരു കിടിലൻ ചെമ്മീൻ തീയൽ ആയാലോ? വളരെ രുചികരമായി ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ചെമ്മീന്‍ കഴുകി വൃത്തിയാക്കിയെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക. പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി (പകുതി), കറിവേപ്പില (1 ഇതള്‍), തേങ്ങ ചിരണ്ടിയത് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ ഇളക്കുക. ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മുളകുപൊടിയും, മല്ലിപൊടിയും, ചേര്‍ത്ത് 2 മിനിറ്റ് ഇളക്കിയശേഷം തീ അണയ്ക്കുക. ഇത് തണുത്തതിന്‌ശേഷം, ആദ്യം വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ അരയ്ക്കുക. പിന്നീട് അല്പം വെള്ളം കൂടി ചേര്‍ത്ത് അരച്ചെടുക്കുക.
വാളന്‍ പുളി 2½ കപ്പ് വെള്ളത്തില്‍ ലയിപ്പിച്ചശേഷം വെള്ളം അരിച്ചെടുക്കുക. ഒരു പാത്രത്തില്‍ ചെമ്മീന്‍, പുളി വെള്ളം, തക്കാളി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ അടച്ച് വച്ച് 10 മിനിറ്റ് വേവിക്കുക. (തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക). വെന്തതിനു ശേഷം അരച്ച ചേരുവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 1 മിനിറ്റ് തിളപ്പിച്ചതിന് ശേഷം തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക. പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ബാക്കിയുള്ള ചെറിയ ഉള്ളിയും കറിവേപ്പിലയും (1 ഇതള്‍) ചേര്‍ത്ത് മൂപ്പിച്ച് ചെമ്മീനില്‍ ചേര്‍ക്കുക.