Business

ആവശ്യമുള്ളതെല്ലാം ഇപ്പോഴേ നോക്കിവെച്ചോളൂ…! സെയിൽ മാമാങ്കം തീയതി പ്രഖ്യാപിച്ചു ; ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ ഉടൻ

ഈ വർഷത്തെ ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. എല്ലാവർഷവും ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ നടത്താറുണ്ട്. ഇപ്പോൾ 2025 റിപ്പബ്ലിക് ദിന സെയിലിന്റെ തീയതി ആമസോൺ പുറത്തുവിട്ടു. വളരെ ലാഭത്തിൽ പർച്ചേസ് ചെയ്യാനുള്ള അവസരമാണ് ആമസോൺ സെയിൽ ഒരുക്കുന്നത്. അടുത്ത വാരം തുടക്കം തന്നെ ആമസോൺ റിപ്പബ്ലിക് സെയിൽ ആരംഭിക്കുകയാണ്. ജനുവരി 13-ന് ഉച്ചയ്ക്ക് 12 മണിക്കാണ് Republic Sale തുടങ്ങുന്നത്. ഇതിന് മുന്നേ പ്രൈം അംഗങ്ങൾക്കുള്ള സ്പെഷ്യൽ ഓഫറുകളും ലഭിക്കുന്നു.

ആമസോൺ പ്രൈം അംഗങ്ങൾക്ക് 12 കഴിഞ്ഞുള്ള അർധരാത്രിയിൽ സെയിൽ ഓഫറുകളിലൂടെ പർച്ചേസ് ചെയ്യാം. ഇതിന് ശേഷം 12 മണിക്കൂർ കഴിഞ്ഞാണ് റിപ്ലബ്ലിക് ഡേ സെയിൽ എല്ലാവർക്കുമായി ആംരഭിക്കുക. ജനുവരി 19 വരെയായിരിക്കും സെയിൽ മാമാങ്കമെന്നാണ് ആമസോൺ അറിയിച്ചിട്ടുള്ളത്.

ഒരു പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് ശരിക്കും സുവർണാവസരമാണ്. കാരണം മൊബൈൽ ഫോണുകൾ ഏറ്റവും വിശ്വസനീയമായ പ്ലാറ്റ്ഫോമിലൂടെ വാങ്ങാം. അതും മറ്റെങ്ങുമില്ലാത്ത ഓഫറിൽ ആമസോണിൽ ലഭിക്കും. SBI കാർഡിലൂടെ അധിക കിഴിവും ഈ സമയം സ്വന്തമാക്കാനാകും. ഐഖൂ Neo 9 പ്രോ, ഐഖൂ Neo 12 എന്നിവയ്ക്ക് കിഴിവുണ്ടാകും. ഐക്യൂ Z9 സീരീസ് ഫോണുകൾക്കും, ഐഖൂ 13-നും കിഴിവ് ലഭിക്കും. വൺപ്ലസ് നോർഡ് 4, നോർഡ് സിഇ4, നോർഡ് സിഇ4 ലൈറ്റ് എന്നിവയുൾപ്പെടെയുള്ള ജനപ്രിയ മോഡലുകൾ ഓഫറിലെത്തും. ഇപ്പോഴെത്തിയ വൺഫ്ലസ് 13, 13R എന്നിവയും സ്പെഷ്യൽ വിൽപ്പനയുടെ ഭാഗമാകും.