തൃശൂര്‍: റോഡ് കുറുകെ കടക്കുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് 2 സ്ത്രീകൾ മരിച്ചു. ചീരാച്ചി വാകയിൽ റോഡിൽ പൊറാട്ടുകര ദേവസിയുടെ ഭാര്യ എല്‍സി (72), പൊറാട്ടുകര റാഫേലിന്റെ ഭാര്യ മേരി (73) എന്നിവരാണു മരിച്ചത്. ഇന്ന് രാവിലെ 6.30 നാണു സംഭവം. ഇരുവരും പള്ളിയിലേക്ക് പോവുകയായിരുന്നു.
ചീയാരത്തെത്തിയപ്പോള്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുമ്പോഴാണ് ബസ് ഇടിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
CONTENT HIGHLIGHT: two women died ksrtc swift bus