വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണ് ടൊമാറ്റോ റൈസ്. ഇത് കുട്ടികളുടെ ലഞ്ച് ബോക്സിൽ കൊടുത്തുവിടാവുന്ന ഒരു റെസിപ്പിയാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1.വെണ്ണ – 250 ഗ്രാം
- 2.കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – പാകത്തിന്
- സവാള – ഒന്ന്, നീളത്തില്‍ അരിഞ്ഞത്
- 3.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
- തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്
- 4.ബിരിയാണി അരി – ഒരു കപ്പ്
- 5.വെള്ളം – രണ്ടു കപ്പ്
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
അല്‍പം വെണ്ണയില്‍ രണ്ടാമത്തെ ചേരുവ വറുത്തു കോരി മാറ്റി വയ്ക്കണം. ബാക്കി വെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് കഴുകി വാരി വച്ചിരിക്കുന്ന അരി ചേര്‍ത്തു വറുക്കണം. രണ്ടു കപ്പ് വെള്ളവും പാകത്തിനുപ്പും ചേര്‍ത്തു ചെറുതീയില്‍ 15 മിനിറ്റ് വേവിക്കുക. വെന്ത ശേഷം വറുത്തു കോരിയ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.